ശ്രീരാമസ്വാമിക്ഷേത്രം


ശ്രീരാമസ്വാമിക്ഷേത്രം
                       തിരുവതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ഉടമയിലുള്ളതും ഇരുവശങ്ങളിലുമുള്ള കായലിനാല്‍ പ്രകൃതി സുന്ദരമായതുമായ തൃണയംകുടം ശ്രീരാമക്ഷേത്രമാണ് മുഖ്യഹൈന്ദവാരാധനാലയം.കേരളത്തിലെ അപൂര്‍വ്വ ശ്രീരാമക്ഷേത്രങ്ങളിലൊന്നാണിത്.പഞ്ചലോഹനിര്‍മ്മിതമായ ദേവവിഗ്രഹത്തിന്റെ ഉയരം ഇതര ശ്രീരാമവിഗ്രഹങ്ങളേക്കാള്‍ കൂടുതലാണ്വട്ടെഴുത്തിലുള്ള ശിലാശാസനം ഈ അമ്പലത്തിന്റെ പഴമയുടെ  മുഖമുദ്രയത്രെ. ക്ഷേത്രസമീപത്തുള്ള എലിക്കുളത്തിലെ വെള്ളം എലിവിഷ ചികിത്സക്ക് പ്രസിദ്ധിയാര്‍ജ്ജിച്ചതാണ്പുരാതനകാലത്ത് ആരാധനാലയങ്ങളോട് അനുബന്ധിച്ചുണ്ടായിരുന്ന ചികിത്സയുടെ ഭാഗമാണിത്മീനമാസത്തിലാണ് ഉത്സവം.